ദൈവങ്ങളുടെ ബോക്സ്‌

റൂമില്‍ ഞങ്ങള്‍ നാലുപേര്‍. എല്ലാരും ഒരുമിച്ചു ജോലി ചെയ്യുന്നു. കഴിഞ്ഞ 3 വര്‍ഷമായി പരിചയമുള്ള 3 പേര്‍. ജോലി കഴിഞ്ഞു വന്നാല്‍ അപ്പോള്‍ കിടന്നുറങ്ങും. പിന്നെ 10 മണിക്കാണ് എഴുന്നേല്‍ക്കുക. എഴുന്നേറ്റു കുളിച്ച്ചയുടനെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കും. പിന്നെ അത് അവസാനിക്കാര് മിക്കപ്പോഴും രണ്ടോ മൂന്നോ മണിക്കൂര് കഴിഞ്ഞായിരിക്കും. ഇതാണ് ഞങ്ങളുടെ സ്ഥിരമായ അവസ്ഥ. ഭക്ഷണം അത് മറക്കാറില്ല. വിശപ്പ്‌ സഹിക്കാന്‍ പറ്റാത്തത് കൊണ്ടല്ലേ നമ്മള്‍ മറ്റെല്ലാം സഹിക്കുന്നത്. മരുഭൂമിയും, ചൂടും, പൊടിയും എല്ലാം...


ഇന്ന് റൂം ക്ലീന്‍ ചെയ്യുകയായിരുന്നു. നാലുപേരില്‍ ഞങ്ങള്‍ മുന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍ അങ്ങനെയാണ് ശനിയാഴ്ച റൂമില്‍ ഉണ്ടാകില്ല. റൂമില്‍ സിഗരട്ട് വലിക്കുന്ന ഒരാള്‍ അവന്‍ മാത്രം. അത് കുഴപ്പമില്ല പക്ഷെ സിഗരട്ട് വക്കുന്നതും മറ്റും മറ്റുള്ളവരുടെ അലമാരക്കുള്ളില്‍..!


റൂമില്‍ ഞങ്ങള്‍ എല്ലാം ഒരുപോലെ. മതങ്ങള്‍ പലതാണെങ്കിലും റൂമില്‍ എല്ലാം ഒരേ മതം.പ്രാര്‍ത്ഥിക്കാന്‍ കുറെ ദൈവങ്ങള്‍ ഉള്ളതുകൊണ്ട് ആരെയും മുഷിപ്പിക്കാന്‍ പാടില്ലല്ലോ എന്ന് കരുതി കുറച്ചു ദൈവത്തിന്‍റെ ഫോട്ടോ അടങ്ങിയ ഒരു ബോക്സ്‌ ഭിത്തിയില്‍ അടിച്ചു തൂക്കിയിട്ടുണ്ട്. പാവം ദൈവങ്ങള്‍ അവര്‍ക്ക് എപ്പോഴും മോചനം ഇല്ല. അവരെ നമ്മള്‍ പള്ളിയിലും അമ്പലത്തിലും ഒക്കെയായി തളച്ചിരിക്കുന്നു, ഇവിടെ ഒരു ബോക്സ്‌ലും...


ഒരിക്കല്‍ അവന്‍ വലിച്ചു വന്നു സിരരട്ടും ലൈറ്റര്ഉം അവന്‍ മറ്റവന്റെ അലമാരക്കുള്ളില്‍ വച്ചു. അവന്‍ അത് ഒര്തതുപോലും ഇല്ല. ഒരുപാടു ദിവസം കഴിഞ്ഞു പൊയ്. ഇന്നാണ് മറ്റവന്‍ അത് പറഞ്ഞത്. ഒരു സിഗരട്ട് വെക്കുന്നതില്‍ എന്താ പ്രശ്നം എന്ന് മനസ്സില്‍ തോന്നി.. അപ്പോഴാണ് അവന്‍ എന്നോടു ചോദിച്ചത് ഇതു ഇവിടെ വച്ചോട്ടെ എന്ന്. അവന്റെ കയില്‍ ഒരു പൊതിയുണ്ടായിരുന്നു. അത് അവനു ദൈവങ്ങളുടെ ഫോട്ടോ വച്ച ബോക്സ്‌ന്റെ മുകളില്‍ വക്കാന്‍ പറ്റുമോ എന്നാണ് ചോദിച്ചത്. എന്താ അത് എന്ന് ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു; " ഖുറാന്‍"   ഞാന്‍ ശരിക്കും ഞെട്ടി. അപ്പോഴാണ് മനസിലായത് അന്ന് അവന്‍ സിഗരട്ട് വച്ചത് ഈ ഖുറാന്‍ ഉള്ള അലമാരക്കുള്ളില്‍ ആയിരുന്നു എന്ന്. അതെനിക്കും സഹിക്കാന്‍ പറ്റിയില്ല. അവന്‍ ഖുറാന്‍ ഈ ബോക്സ്‌ന്റെ മുകളില്‍
വെക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഉള്ളില്‍ വല്ലാത്ത സന്തോഷം തോന്നി. ശരിക്കും അവനെ കെട്ടിപിടിക്കാന്‍ തോന്നി. അതിന്റെ പരിശുദ്ധി നഷ്ടപെടണ്ടല്ലോ എന്ന് കരുതിയാണ് അവന്‍ ബോക്സില്‍ വെക്കാന്‍ തീരുമാനിച്ചത്... നമുക്ക് ഒരു ബൈബില്‍ കുടി വെക്കണം എന്ന് ഞാന്‍ അവനോടു പറഞ്ഞു...


മറ്റു ദൈവങ്ങള്‍ക്ക് ഇടയില്‍ ഈ ദൈവവും...... നാട്ടില്‍ ഇങ്ങനെ അയ്യിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപൊയ്. എല്ലാ മതങ്ങളും ഒരുപോലെ ഒന്നിച്ചു.... മതങ്ങള്‍ മനുഷ്യര്‍ക്ക്‌ വേണ്ടിയാണോ എന്ന് തോന്നിപോകാറുണ്ട് ചിലപ്പോള്‍....ഇന്നത്തെ ഈ സംഭവം എന്നെ ഏതൊക്കെ ഓര്‍മിപ്പിച്ചു


കൃഷ്ണനും അല്ലാഹും ക്രിസ്തുവും എല്ലാം ഒന്നേ പറഞ്ഞിട്ടുള്ളൂ അത് മറ്റുള്ളവരെയും സ്നേഹിക്കുക, സഹകരിക്കുക എന്നാണ്... അല്ലാതെ ഇന്ന് കാണുന്നപോലെ അല്ലന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഇതുവരെ ഖുറാന്‍ടെയോ ബൈബില്ഇന്റെയോ ബാഗാവത്ഗീതയുറെയോ ഒരു ലൈന്‍ പോലും വായിച്ചിട്ടില്ല. വായിക്കണം എന്ന് തോന്നിയിട്ടുമില്ല....ഉള്ളടക്കം ഒന്നാണെന്ന് അറിയാം...അത് മനസിലാക്കാന്‍ ഇതൊക്കെ വായിക്കാതെ തന്നെ പറയാന്‍ പറ്റില്ലേ....?


മനുഷ്യാ നീ മനുഷ്യനാകു...






കടപ്പാട് : - എന്‍റെ സുഹ്രുത്തുക്കള്‍ റിയാസ് ദിപിലേഷ് വേണു.


നന്ദി


ജപിന്‍

2 comments:

Jassim July 27, 2010 at 10:16 AM  

എന്‍റെ ഭഗവാനെ, സന്തോഷ്‌ മാധവാ!!!! സ്വാമി നിത്യാനന്ദാ!!!!ഞാന്‍ എന്തൊക്കെയാ ഈ കാണുന്നത്. ഈ ചെറുപ്രായത്തിലെ നീ ഏതൊക്കെ എഴുതി വഴിപിഴച്ചുപോയോ...ഏതൊക്കെ എഴുതുമ്പോള്‍ സൂക്ഷിക്കണം, തൊട്ടാല്‍ പൊള്ളുന്ന കാര്യങ്ങളാ... ചോദ്യപേപ്പറിന്റെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയവര്‍ക്ക് ഒരുപക്ഷെ ഇതു ടൈപ്പ് ചെയ്തതിന്റെ പേരില്‍ വെറുതെ നിന്റെ കൈ വെട്ടാന്‍ തോന്നിയേക്കാം.. സൊ ബീ കേര്ഫുള്‍... രണ്ടു വശത്തുനിന്നും വരും നിനക്ക് മുട്ടന്‍ പണി. ഒരുവശത്തു ശൂലമാണ് എങ്കില്‍ മറുവശത്തു വാളായിരിക്കും. സൂക്ഷിച്ചോ!!!!

പിന്നെ ഇജ്ജ്‌ പറഞ്ഞതില്‍ ചില സത്യങ്ങള്‍ ഇല്ലാതില്ല. പ്രാര്‍ത്ഥന എവിടെവച്ച് നടത്തിയാലും ഒരു അന്യമത ആരാധനാലയത്തില്‍ വച്ചായാല്‍ പോലും ദൈവം കേള്‍ക്കും എന്ന് എത്രപേര്‍ അംഗീകരിക്കും? അന്യമതരാഷ്ട്രങ്ങളില്‍ ഇരുന്ന് എത്രയോ വ്യത്യസ്ഥ മതക്കാര്‍ അവരുടെ വിശ്വാസമനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നു? അതൊന്നും ദൈവം കേള്‍ക്കില്ലെന്നുണ്ടോ? സൌദിയിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഹിന്ദുവിന്റെ പ്രാര്‍ത്ഥന ഹിന്ദു ദൈവങ്ങളും, റോമിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന മുസല്‍മാന്റെ പ്രാര്‍ത്ഥന അള്ളാഹുവും, ഹിന്ദുമതം ഔദ്യോഗിക മതമായ നേപ്പാളില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥന കര്‍ത്താവും കേള്‍ക്കില്ലെന്നുണ്ടോ?

എത്രയോ മുസ്ലിം- ക്രൈസ്തവ ഡ്രൈവര്‍മാര്‍ വര്‍ഷങ്ങളായി ഹൈന്ദവ ഭക്തരെയും കൊണ്ട് ശബരിമല പോയി വരുന്നു. ഭക്തരെ കൊണ്ടു പോയത് അന്യമതക്കാരായതുകൊണ്ട് അയ്യപ്പന്‍ അവരുടെ പ്രാര്‍ത്ഥന കേള്‍ക്കില്ലെന്നുണ്ടോ? വഴിയില്‍ വാവര്‍ക്ക് കാണിക്ക നല്‍കുന്നതില്‍ അയ്യപ്പന്‍ പരിഭവിക്കുമോ? എന്റെ നാട്ടിലുള്ള ആര്‍.എസ്.എസ്-ന്റെ സജീവ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ആത്മമിത്രമായ ഒരു മുസ്ലിം ഡ്രൈവറെയും കൂട്ടിയാണു മലയ്ക്ക് പോകാറുള്ളത്. അവരുടെ കുടുംബങ്ങള്‍ ഒരുമിച്ച് എത്രയോ പള്ളികളിലും അമ്പലങ്ങളിലും തീര്‍ത്ഥയാത്രയ്ക്കു പോകുന്നു.

ശബരിമലയില്‍ അയ്യപ്പനും വാവര്‍ക്കും അടുത്തടുത്തിരിക്കാം പക്ഷെ മനുഷ്യരായ നമ്മളൊക്കെ അടുത്തിരിക്കാന്‍പാടില്ല. അങ്ങനെ ഇരുന്നാല്‍പിന്നെ എന്ത് പേര് പറഞ്ഞു തമ്മിലടിക്കും? വര്‍ഗീയ ലഹളകള്‍ ഉണ്ടായാല്‍ അല്ലെ നമ്മുടെ നാട്ടിലെ ചിലര്‍ക്ക് സുഭിക്ഷമായി ജീവിക്കാന്‍ പറ്റൂ! അപ്പോള്‍ ശരിക്കും പറഞ്ഞാല്‍ ദൈവങ്ങള്‍ക്കോ സാധാരണ മനുഷ്യര്‍ക്കോ പ്രശ്നമില്ല; മതനേതാക്കള്‍ക്കാണ് പ്രശ്നം. അപ്പോള്‍ ഇവരൊന്നും മത വിശ്വാസികളല്ല; മറിച്ച് മതത്തിന്റെ പേരില്‍ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ആണ്.

പിന്നെ നമ്മുടെ സമൂഹത്തില്‍ ചില കൃമികള്‍ ഉണ്ട്, ഒരുതരം ദുഷിച്ച പാരമ്പര്യം പറയുന്ന കൃമികള്‍. തന്റെ സ്വബുദ്ധിക്ക് മേല്‍ RSS ശാഖകളില്‍ നിന്നും മുസ്ലിം മദ്രസകളില്‍ നിന്നും കിട്ടിയ അസത്ത്യത്തിന്റെ അറിവിനാല്‍ ബന്ധിക്കപ്പെട്ട ഒരുതരം ശവംതീനികള്‍‍.അവര്‍ക്കുണ്ടോ മനുഷ്യത്വം? അവര്‍ക്കുണ്ടോ സാഹോദര്യം?.അവരെല്ലാം നമ്മുടെ നാട്ടില്‍ കിണഞ്ഞ പരിശ്രമത്തിലാണ് ഭാരതമാതാവിന്റെ ത്രിവര്‍ണ വസ്ത്രം പിച്ചി ചീന്തി അവളെ കാവിയും പച്ചയുമൊക്കെ പുതപ്പിക്കാന്‍. അവര്‍ പറയുന്നതാണ് സത്യം, അവര്‍ ചെയ്യുന്നതാണ്‌ സത്കര്മം എന്ന് വിശ്വസിക്കുന്ന ഇത്തരക്കാര്‍ ഇല്ലാത്ത തെളിവുകള്‍ നിരത്തി സധാരണക്കാരന്റെ ചിന്തകള്‍ക്ക് വിലങ്ങിടുന്നു. പലപ്പോഴും ഈയുള്ളവനും കേട്ടിരുന്നിട്ടുണ്ട് ഇത്തരക്കാരുടെ ഗീര്‍വാണം.എന്തെങ്കിലും ഒരു തര്‍ക്കം വന്നാല്‍ അവര്‍ ഭഗവത്‌ഗീത, രാമായണം, മഹാഭാരതം, ഖുറാന്‍,ബൈബിള്‍,മൂലധനം, കമ്മുനിസ്റ്റ്‌ മാനിഫെസ്ടോ ഇത്യാദി സാധനങ്ങള്‍ എല്ലാം എടുത്തു പയറ്റും. കേട്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരന്‍ വായും പൊളിച്ചു കേട്ടിരുന്നെ മതിയാവൂ കാരണം അവനു അറിയില്ലല്ലോ അവന്‍ വൈഷ്ണവനാണോ ശൂദ്രനാണോ എന്നൊന്നും, അല്ലെങ്കില്‍ മുസ്ലിമോ ക്രിസ്ത്യാനിയോ ആണെങ്കില്‍ പരിവര്‍ത്തനത്തിന് മുന്‍പ് ഏതു ജാതിയായിരുന്നു എന്നും. ഒരിക്കല്‍ ഇത്തരത്തില്‍ ഒരാള്‍ എന്നോട് പറഞ്ഞു ഞാന്‍ ഒരു പട്ടികജാതിക്കാരനാനെന്നു, കാരണം മുസ്ലിംങ്ങളും ക്രിസ്ത്യാനികളും എല്ലാം താഴ്ന്ന ജാതിയില്‍ നിന്നും പരിവര്‍ത്തനം ഉണ്ടായവരാനെന്നു. ഞാനതങ്ങ് സമ്മതിച്ചു കൊടുത്തു. കാരണം എന്റെ ദൈവം അതിനു മുന്‍പേ ആത്മഹത്യ ചെയ്തിരുന്നു.

Jassim July 27, 2010 at 10:27 AM  

പിന്നെ, താങ്കളുടെ ഈ ബ്ലോഗിലെ കളര്‍ കോമ്പിനേഷന്‍ തീരെ ശരിയായിട്ടില്ല. ഇത്തരത്തിലുള്ള ഫ്ലാഷി കളറുകള്‍ ഉപയോഗിക്കുന്നതിനോട് ഞാന്‍ ശക്തിയായി എന്റെ പ്രതിഷേധം അറിയിക്കുന്നു.

പോസ്റ്റിന്റെ കളര്‍ ഒന്ന് മാറ്റിയാല്‍ നന്നായിരുന്നു. വെള്ളനിറമായിരിക്കും നല്ലതെന്നു തോന്നുന്നു.

Post a Comment

Followers